കോവിഡ് പരിശോധന/ ഫയല്‍ ചിത്രം 
Kerala

ആര്‍ടി-പിസിആര്‍ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ആരോഗ്യവകുപ്പിന് മാത്രമല്ലേ?; ലാബുകളുടെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് രോഗം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ആര്‍ടി-പിസിആര്‍ പരിശോധനയുടെ നിരക്ക് കുറച്ചതിനെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ലാബുടമകളും തമ്മിലുള്ള തര്‍ക്കത്തില്‍ അന്തിമ വിധി തിങ്കളാഴ്ച. ഇന്ന് വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ അപ്പീല്‍ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് മാത്രമല്ലേ എന്നും കോടതി ചോദിച്ചു. 

ആര്‍ടി- പിസിആര്‍ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ കുറച്ചതിനെതിരെ ലാബുടമകള്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. നിരക്ക് കുറച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് കൊണ്ടാണ് ലാബുടമകളുടെ ഹര്‍ജികള്‍ തള്ളിയത്. ഇതിനെതിരെ ലാബുടമകള്‍ നല്‍കിയ അപ്പീലുകളിന്മേലാണ് ഡിവിഷന്‍ ബെഞ്ചില്‍ വാദം പൂര്‍ത്തിയായത്.

പ്രതിസന്ധി ഘട്ടത്തില്‍ എയര്‍പോര്‍ട്ടില്‍ കുറഞ്ഞ നിരക്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് മുതലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന് ലാബുടമകള്‍ ഹൈക്കോടതിയില്‍ വാദിച്ചു. നിരക്ക് കുറയ്ക്കാന്‍ അധികാരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കാണ്. നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുന്നതിന് മുന്‍പ് തങ്ങളുടെ നിലപാട് സര്‍ക്കാര്‍ ആരാഞ്ഞില്ലെന്നും ലാബുടമകള്‍ വാദിച്ചു. എന്നാല്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് പരിശോധനാനിരക്ക് കുറച്ചതെന്നും നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 

ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് മാത്രമല്ലേ എന്നും കോടതി ചോദിച്ചു. വാദം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ അപ്പീല്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT