എസ് സതീഷ് ഫെയ്സ്ബുക്ക്
Kerala

എറണാകുളത്ത് യുവമുഖം; എസ് സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ സാന്നിധ്യത്തിൽ ഞായറാഴ്ച ചേർന്ന പാർട്ടിയുടെ ജില്ലാ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. സി എൻ മോഹനൻ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ജില്ലാ സെക്രട്ടേറിയറ്റിലേക്ക് രണ്ടു പുതുമുഖങ്ങളെ ഉൾപ്പെടുത്തി. കെ എസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ്‌ പുതുതായി സെക്രട്ടേറിയറ്റിൽ ഇടംനേടിയത്. എസ് സതീഷ്, എം പി പത്രോസ്, പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ എൻ ഉണ്ണികൃഷ്‌ണൻ, സി കെ പരീത്, സി ബി ദേവദർശനൻ, ആർ അനിൽകുമാർ, ടി സി ഷിബു, പുഷ്‌പദാസ് എന്നിവരാണ് മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങൾ.

കോതമംഗലത്തെ കർഷക കുടുംബത്തിൽ ജനിച്ച എസ് സതീഷ് ഡിവൈഎഫ്‌ഐ വായനശാലപ്പടി യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുവധാരയുടെ മാനേജരായും പ്രവർത്തിച്ചു. നിലവിൽ സിപിഎം സംസ്ഥാന കമ്മറ്റി അം​ഗവും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്. വിരുത്തേലിമറ്റത്തിൽ ശശിധരൻ നായരുടെയും ലളിതയുടെയും മകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ