പിഎസ് പ്രശാന്ത്  Facebook/ PSPrasanthTVPM
Kerala

തലച്ചോറില്‍ രക്തസ്രാവം; ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് പ്രശാന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായി തിരുവനന്തപുരത്തെ ജയിലില്‍ കഴിയുകയായിരുന്നു പി എസ് പ്രശാന്ത്. ജയിലില്‍ വച്ചാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ ജൂലൈ 23-ാം തീയതിയായിരുന്നു പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. 2025ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ല്‍ നടന്ന സ്വര്‍ണ അപഹരണം മറച്ചുവെയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലും അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എസ്ഐടി പറഞ്ഞിരുന്നു.

Sabarimala gold robbery case accused PS Prashanth hospitalized with brain hemorrhage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളില്‍ മിന്നല്‍ പ്രളയം, എട്ടു മരണം, നിരവധി പേരെ കാണാതായി, ഗ്രാമങ്ങള്‍ ഒലിച്ചു പോയി

22 റിവ്യൂകള്‍, ഒന്നുപോലും വിജയിച്ചില്ല; ജഡേജയെ വിടാതെ 'ഡിആര്‍എസ് ഭൂതം'

'പണക്കാര്‍ക്കു വേണ്ടി കേസുകള്‍ നേരത്തെ ലിസ്റ്റ് ചെയ്യുന്നു, അധികാര ദുര്‍വിനിയോഗം'; രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതി ജഡ്ജി

നേപ്പാള്‍ മിന്നല്‍ പ്രളയം: മലയാളി വിനോദസഞ്ചാരികളും കുടുങ്ങി; ഗലാച്ചിയില്‍ കുടുങ്ങിയത് 36 അംഗ സംഘം

'ഭൂപ്രകൃതിക്ക് അനുയോജ്യമായി നിര്‍മാണം വേണം'; കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലില്‍ പിണറായി വിജയന്‍