ദേവസ്വം ബോര്‍ഡിന്റെ പുതിയ പട്ടിക  
Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി ചോദ്യം ചെയ്ത ആര്‍ജെ ഹേമന്ത് ലേസണ്‍ ഓഫീസര്‍; സംരക്ഷണവുമായി ദേവസ്വം ബോര്‍ഡ്

ശബരിമല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ആര്‍ജെ ഹേമന്ത് ഇപ്പോള്‍ ലേസണ്‍ ഓഫീസറാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ സംരക്ഷണമൊരുക്കിയതായി ആരോപണം. ശബരിമല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ആര്‍ജെ ഹേമന്ത് ഇപ്പോള്‍ ലേസണ്‍ ഓഫീസറാണ്. ദേവസ്വം ബോര്‍ഡ് പട്ടിക വിവാദമായപ്പോള്‍ തിരുത്തിയിട്ടും ഹേമന്ത് തസ്തികയില്‍ തുടരുന്നതായി ആരോപണം.

ഈ മാസം 12ന് ദേവസ്വം ബോര്‍ഡ് ഗസറ്റഡ് ഓഫീസര്‍മാരുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ തന്നെ വിവാദമായിരുന്നു. അതില്‍ ദേവസ്വം മന്ത്രി ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചത് എസ്‌ഐടി ചോദ്യം ചെയ്ത ശ്യാം പ്രകാശിനെ വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചതിനെ ആയിരുന്നു. ഇത് തിരുത്തണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം ചേരുകയും പട്ടിക തിരുത്തുകയും ചെയ്തു.

എന്നാല്‍, പുതുക്കിയ പട്ടികയിലും എസ്‌ഐടി ചോദ്യം ചെയ്ത ശബരിമല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ആര്‍.ജെ. ഹേമന്ത് തുടരുന്ന സാഹചര്യമാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്ന് മഹസറില്‍ ഒപ്പിട്ടയാളാണ് ഹേമന്ത്. അദ്ദേഹത്തെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു.

Sabarimala Gold Scam: Devaswom Board Alleged to Be Shielding Assistant Executive Officer Questioned by SIT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി നല്‍കിയ പേരുകള്‍ തളളി; അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിത റാണിയെ കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണര്‍

ലോങ്ജംപില്‍ ചരിത്രം കുറിച്ച് ആന്‍സി സോജന്‍; അഞ്ജുവിന്റെ റെക്കോര്‍ഡ് പഴങ്കഥ

ഹണിമൂണ്‍ ആഘോഷിക്കാനെത്തി; ശ്രീലങ്കയില്‍ സ്‌കൂബ ഡൈവിങ്ങിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

'മലയാളത്തിലെ ഭാഗ്യരാജ്'; 'പത്രക്കാരുടെ ഒരു ക്രൂരതയാണ് അത്, ഞാന്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ല'

കാണാതായിട്ട് നാല് ദിവസം; നിര്‍മ്മാണ തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുറുവ പുഴയില്‍