എ പത്മകുമാര്‍ സ്ക്രീൻഷോട്ട്
Kerala

'ഈ അവതാരങ്ങളെ മുഴുവന്‍ ശബരിമലയില്‍ കൊണ്ടുവന്നത് 2019ലെ ഭരണസമിതിയാണോ?, 2007ന് മുന്‍പ് ഉണ്ണികൃഷ്ണന്‍ പോറ്റി എവിടെയായിരുന്നു?'

താന്‍ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താന്‍ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയിലെ സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പത്മകുമാര്‍.

'അങ്ങനെയൊരു എഫ്‌ഐആര്‍ ഉള്ള കാര്യം ഞാന്‍ അറിഞ്ഞിട്ടില്ല. നിയമപ്രകാരമോ അല്ലെങ്കില്‍ മറ്റെതെങ്കിലും വിധത്തിലോ എനിക്ക് അങ്ങനെയൊരു വിവരം കിട്ടിയിട്ടില്ല. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും എന്റെ കാലത്ത് ശബരിമലയില്‍ ചെയ്തിട്ടില്ല. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അറിഞ്ഞോ അറിയാതെയോ എന്റെ കാലത്ത് എന്റെ ഭാഗത്തുനിന്നോ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നോ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. വീഴ്ചയുണ്ടോയെന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായി നേരിടും. അങ്ങനെ ഒരു തെറ്റ് ഉണ്ടായിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. എന്നാല്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ബോര്‍ഡ് നയപരമായ തീരുമാനം എടുത്തു കൊടുത്താല്‍ നിയമപരമായ ബാധ്യതകള്‍ നിറവേറ്റി അക്കാര്യം പൂര്‍ത്തിയാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഞങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെ. അപ്പോള്‍ കോടതിയില്‍ മറുപടി പറയും. ശബരിമല ക്ഷേത്രത്തിന് വിരുദ്ധമായി ഒരു തെറ്റും ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.'- പത്മകുമാര്‍ പറഞ്ഞു.

'2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 2007ലാണ് പോറ്റി വരുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് വന്നത്. 2007ന് മുന്‍പ് പോറ്റി എവിടെയായിരുന്നു? അത് അന്വേഷിക്കണം. അതിന് മുന്‍പ് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. ആലപ്പുഴയിലെ കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് പോറ്റി ശബരിമലയില്‍ എത്തിയത്. അതിന് മുന്‍പ് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.അക്കാര്യം കൂടി അന്വേഷിക്കൂ?ആരായിരുന്നു അവിടത്തെ തന്ത്രി എന്നും അന്വേഷിക്കണം. മാധ്യമങ്ങള്‍ പത്മകുമാറിലേക്ക് കേന്ദ്രീകരിക്കുകയാണ്. ഈ അവതാരങ്ങളെ മുഴുവന്‍ അവിടെ കൊണ്ടുവന്നത് 2019 ലെ ഭരണസമിതിയാണോ? ഉണ്ണികൃഷ്ണന്‍ പോറ്റി 2007ല്‍ വന്ന ആളാണ്. എന്നെക്കാള്‍ ബന്ധമുള്ള ആളുകള്‍ ഇവിടെ ഉണ്ട്. എന്തായാലും സത്യം പുറത്തുവരും. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മറുപടി പറയേണ്ടി വരും.'- പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

sabarimala gold theft case; former devaswom board president a padmakumar response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

SCROLL FOR NEXT