sabarimala ഫയൽ
Kerala

ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ആസിഡ് കന്നാസിൽ; ​ഗുരുതര വീഴ്ച

കരാറുകാരന് കാരണം കണിക്കൽ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. സംഭവത്തിൽ ​ഗുരുതര വീഴ്ചയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ തേൻ അഭിഷേകത്തിനു ഉപയോ​ഗിക്കരുതെന്നു നിർദ്ദേശിച്ചു. കരാറുകാരന് കാരണം കണിക്കൽ നോട്ടീസ് നൽകി.

എന്നാൽ പരിശോധനയിൽ തേനിനു ​ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാ​ഗം വ്യക്തമാക്കി.

അഷ്ടാഭിഷേകം, ​ഗണപതിഹോമം എന്നിവയ്ക്കു ഉപയോ​ഗിക്കാനുള്ള തേൻ വിതരണത്തിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണു നൽകിയിട്ടുള്ളത്. ആസിഡ് ലേബൽ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ എത്തിച്ചത്. സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോൾ അഷ്ടാഭിഷേകത്തിനും ​ഗണപതി ഹോമത്തിനും എടുക്കുന്നത്. ആസി‍‍ഡിന്റെ കന്നാസുകളിൽ കൊണ്ടുവന്ന തേൻ റെയ്റ്റ്കോ തിരിച്ചെടുത്ത് പകരം പുതിയത് എത്തിക്കും.

The honey for offerings at sabarimala was delivered by the cans, which distributes formic acid.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുലിന്റെ എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല; സസ്‌പെന്‍ഷന്‍ പാര്‍ട്ടി പുറത്താക്കലിന് തുല്യം, സ്വയം സംരക്ഷണം ഒരുക്കണം'

'എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്'; ഇത് നിന്റെ അന്ത്യമെന്ന് ഭീഷണി വിഡിയോ; ഹരീഷ് കണാരന്‍ പറയുന്നു

'ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണെന്നൊക്കെ പറഞ്ഞവർ പോലും എനിക്ക് വേണ്ടി പ്രാർഥിച്ചു; അതെനിക്ക് പരിപൂർണ ബോധ്യമുണ്ട്'

രാഹുല്‍ വടി കൊടുത്ത് അടി വാങ്ങി, അനുകൂലിക്കുന്നവര്‍ കോണ്‍ഗ്രസ് അല്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന്‍ വീണ്ടും 94,000ന് മുകളില്‍

SCROLL FOR NEXT