മനുഷ്യാവകാശ കമ്മീഷന്‍ 
Kerala

'പതിനെട്ടാം പടി കയറുമ്പോള്‍ കരണത്തടിച്ചു'; പൊലീസുകാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പതിനെട്ടാം പടി കയറുമ്പോള്‍ പൊലീസുകാരന്‍ കരണത്തടിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാര്‍ക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വികെ. ബീനാകുമാരി ഉത്തരവ് നല്‍കി.

പതിനെട്ടാം പടി കയറുമ്പോള്‍ പൊലീസുകാരന്‍ കരണത്തടിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം. പത്തനംതിട്ട സ്വദേശി കിരണ്‍ സുരേഷാണ് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി സമര്‍പ്പിച്ചത്. സംഭവത്തില്‍ റാന്നി ഡിവൈഎസ്പി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഈ പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു റാന്നി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാന്‍ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേള്‍ക്കുന്നത് വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് ക്യത്യവിലോപമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; യുഎഇയില്‍ 16 പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി

'കടലിനെ അറിയുന്നവര്‍ തന്നെ ഫിഷറീസ് മന്ത്രിയാകണം'; നിലപാടിലുറച്ച് ലത്തീന്‍ സഭ, അനുനയ ശ്രമവുമായി മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍

SCROLL FOR NEXT