വന്ദേഭാരത് , ഫയല്‍ ചിത്രം 
Kerala

ശബരിമല തിരക്ക്; ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്പെഷ്യൽ സർവീസ് വെള്ളിയാഴ്‌‍ച മുതൽ

ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 4.15ന് കോട്ടയം സ്റ്റേഷനിലെത്തും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശബരിമല തീർത്ഥാടകരുടെ തിരക്ക് പരി​ഗണിച്ച് ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് ട്രെയിൻ സ്പെഷൽ സർവീസ് നടത്താൻ ദക്ഷിണ റെയിൽവെ. ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയം വരെ ഈ മാസം 15 മുതൽ 24 വരെയാണ് സർവീസ്.

ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 4.15ന് കോട്ടയം സ്റ്റേഷനിലെത്തും. തിരിച്ച് ഈ ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 4.40ന് കോട്ടയം സ്റ്റേഷനിൽ നിന്ന് പുറപ്പെടും. അന്ന് വൈകുന്നേരം 5.15ന് ട്രെയിൻ ചെന്നൈ സെൻട്രലിൽ എത്തും.

ചെന്നൈയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും തിരിച്ച് കോട്ടയത്തു നിന്ന് ശനി, തിങ്കൾ ദിവസങ്ങളിലും ട്രെയിൻ സർവീസ് ഉണ്ടായിരിക്കും.  നാല് സർവീസുകളാണ് നടത്തുക. മുന്‍കൂർ ബുക്കിങ് 14ന് വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT