Sabarimala  ഫയൽ
Kerala

വിര്‍ച്വല്‍ ക്യൂ വഴി 50,000 പേര്‍ക്ക് ദര്‍ശനം; കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് (വ്യാഴാഴ്ച) തുറക്കും

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് (വ്യാഴാഴ്ച) തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നടതുറക്കും. കുംഭം ഒന്നിന് വെള്ളിയാഴ്ച രാവിലെ അഞ്ചിനാണ് ദര്‍ശനത്തിന് നട തുറക്കുക.

ഈ ദിവസങ്ങളില്‍ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടാകും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും. വ്യാഴാഴ്ചത്തെ പൊതുപണിമുടക്കില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്.

ദിവസം 50,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം. ദര്‍ശനത്തിനായി നട തുറക്കുന്ന വെള്ളിയാഴ്ച 30,000 പേര്‍ക്കാണ് പ്രവേശനം. തീര്‍ഥാടകരുടെ യാത്രയ്ക്കായി കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട, ചെങ്ങന്നൂര്‍, കുമളി ഡിപ്പോകളില്‍നിന്നായി എണ്‍പതോളം സര്‍വീസുണ്ടാകും. 54 ബസുകള്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഓടും.

Sabarimala temple open today for Kumbh month puja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പത്തു പേരെ നിയമിക്കുമ്പോള്‍ മൂന്നും വനിതകള്‍; വന്‍ മാറ്റത്തിനൊരുങ്ങി കേരള പൊലീസ്

മുസ്ലിം പെൺകുട്ടികളുടെ വലിയ വളർച്ച ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോ?: ആശങ്ക പങ്കുവെച്ച് മന്ത്രി കെഎം ഷാജി

യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍

ഉമേഷിന് വിനയായത് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സിപിഎം അനുകൂല നിലപാട് കടുപ്പിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം

തൊടുപുഴ നഗരസഭ ഭരണസമിതിയിൽ തമ്മിലടി രൂക്ഷം: ചെയർപേഴ്സൺ സാബിറ ജലീലിനെതിരെ അഴിമതിയാരോപണവുമായി ഭരണപക്ഷ കൗൺസിലർമാർ