sabarimala ഫയൽ
Kerala

ഇനി ശരണം വിളിയുടെ നാളുകൾ; മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും

നാളെ ഉച്ചയ്ക്കു 12 നു ശേഷം മാത്രമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കു തീർഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പത്തനംതിട്ട : മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും.

തുടർന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി സോപാനത്തേക്ക് ആനയിക്കും. 6.30 ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും.

17ന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക. നാളെ ഉച്ചയ്ക്കു 12 നു ശേഷം മാത്രമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കു തീർഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു. 16ന് ഉച്ചയ്ക്കു 12ന് മുൻപ് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ ബസ് സർവീസുകൾ അനുവദിക്കരുതെന്ന് പത്തനംതിട്ട എസ്പി കെഎസ്ആർടിസിക്കു നിർദേശം നൽകിയിട്ടുണ്ട്.

Sabarimala temple will open tomorrow for the Mandala pilgrimage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി; കൂടുതല്‍ വ്യക്തത വേണമെന്ന് ആഭ്യന്തര വകുപ്പ്

പി ടി ഉഷയ്ക്ക് ആശ്വാസം; പരാതികൾ തള്ളി, ഐസ് ഹോക്കി അസോസിയേഷൻ പ്രാതിനിധ്യത്തിന് അം​ഗീകാരം

മധുര തനിഷ്‌ക് ജ്വല്ലറി കവര്‍ച്ച: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍; 5 കിലോ സ്വര്‍ണം കണ്ടെടുത്തു

പൂരം കലക്കല്‍ റിപ്പോര്‍ട്ട് മടക്കി സര്‍ക്കാര്‍, ചരിത്രമെഴുതി സ്‌പേസ് എക്‌സ്, പരമ്പര നേടാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്ത്യക്ക് ബാറ്റിങ്, ജയിച്ചാല്‍ പരമ്പര; സമനില തേടി ന്യൂസിലന്‍ഡ്