തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി; കൂടുതല്‍ വ്യക്തത വേണമെന്ന് ആഭ്യന്തര വകുപ്പ്

കൂടുതല്‍ വിശദീകരണവും തെളിവുകളില്‍ വ്യക്തതയും വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്
DGP, Chennithala
ഡിജിപി, മന്ത്രി രമേശ് ചെന്നിത്തലഫയൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി. തിരുവമ്പാടി ദേവസ്വത്തിലെ 10 പേരെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടിയായിരുന്നു റിപ്പോര്‍ട്ട്. 2024 ലെ തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ആരോപണ വിധേയനായ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ദുര്‍ബല പരാമര്‍ശം മാത്രമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

DGP, Chennithala
കേരളത്തില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തലവന്‍; അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരി കേസില്‍ മുഖ്യ പ്രതി പിടിയില്‍

തിരുവമ്പാടി ദേവസ്വത്തിലേതടക്കം 10 പേര്‍ക്കെതിരേ മതവിശ്വാസത്തെ വ്രണപ്പെടുത്തിയതിനുള്ള ഐപിസി 295(എ) ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കാനായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. എന്നാല്‍ പൂരത്തിലെ സംഘാടകര്‍ക്കെതിരേ ഈ വകുപ്പ് ചുമത്താനാവില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്. പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഏത് ഉദ്യോഗസ്ഥന് എന്തുതരം വീഴ്ചയാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല.

വീഴ്ച വരുത്തിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമില്ല. എഡിജിപി എം ആര്‍ അജിത് കുമാര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും ഫോണ്‍ എടുക്കാതിരുന്നത് അടക്കം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം വ്യക്തതക്കുറവുകള്‍ ചൂണ്ടിക്കാട്ടി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കൂടുതല്‍ വിശദീകരണവും തെളിവുകളില്‍ വ്യക്തതയും വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമായ പൂരം കലക്കല്‍ കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2024 ല്‍ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു. തുടര്‍ന്നാണ്, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചത്. പൊലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുണ്ടായ 16 വീഴ്ചകളാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ടിലുള്ളത്.

DGP, Chennithala
ഒരു രേഖയും ഇല്ല, മഹിളാ മന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട 'നിക്ഷാല ഭൂലോക സിംഗം' പിടിയിൽ
DGP, Chennithala
'പിഞ്ചുമനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യം; ഉത്തരവ് പിന്‍വലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല'
Summary

Thrissur Pooram chaos: Government returns crime branch investigation report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER