സജി ചെറിയാന്‍ 
Kerala

'അന്നവിടെ ഒറ്റുകാരനുമുണ്ടായിരുന്നു'; ഭരണഘടനാ പ്രസംഗത്തില്‍ സജി ചെറിയാന്‍

അവിടെ പത്തോ നാല്‍പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊല്ലം: പത്തനംതിട്ട മല്ലപ്പള്ളിയില്‍ വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന്‍ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാന്‍ എംഎല്‍എ. വെണ്‍മണിയില്‍ ഗോവ മുന്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്‍പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നു.

അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലര്‍ അതുയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താന്‍ ഇഷ്ടപ്പെടുന്നു. ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിര്‍ത്താന്‍. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാന്‍ അഭിപ്രായം പറയും. നാടന്‍ഭാഷയില്‍ വര്‍ത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താന്‍ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

Saji Cheriyan claims he was unaware of an informant during his controversial speech

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി