മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ
Kerala

ജില്ലാ പ്ലീഡര്‍ക്ക് 1,10,000 രൂപ; സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനത്തില്‍ വന്‍ വര്‍ധന; 2022 മുതല്‍ പ്രാബല്യം

ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്‌റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്‌റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കും. യഥാക്രമം 87,500 രൂപയില്‍ നിന്നും 1,10,000 രൂപയായും 75,000 രൂപയില്‍ നിന്നും 95,000 രൂപയായും 20,000 രൂപയില്‍ നിന്നും 25,000 രൂപയുമായാണ് വര്‍ദ്ധിപ്പിക്കുക. 01.01.2022 മുതല്‍ പ്രാബല്യം ഉണ്ടാകും.

ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം

2023 ല്‍ നിപ എന്‍സെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വര്‍ഷത്തോളമായി അബോധാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കും.

വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് പാട്ടത്തിന് അനുവദിക്കും

തലശ്ശേരി താലൂക്കിലെ വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. സര്‍ക്കാര്‍ അനുമതിയോടു കൂടി മാത്രമെ വാണിജ്യ സ്ഥാപനങ്ങള്‍ വരാന്‍ പാടുള്ളു. ഭൂമി കായിക ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അധ്യക്ഷനായും കായിക വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും പ്രതിനിധികളെ അംഗങ്ങളായും ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം. കായിക വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഭൂമി സൗജന്യ നിരക്കില്‍ ലഭ്യമാക്കണം. മറ്റ് വകുപ്പുകള്‍/ സംഘടനകള്‍ കായിക ആവശ്യങ്ങള്‍ക്കായി സമീപിക്കുന്ന സാഹചര്യത്തില്‍ ഉചിതമായ നിരക്കില്‍ സ്റ്റേഡിയം വിട്ടുനല്‍കുന്നതിനുള്ള തീരുമാനം സ്റ്റേഡിയം മാനേജെന്റ്‌റ് കമ്മിറ്റി സംയുക്തമായി എടുക്കേണ്ടതാണ്.

Salaries of government pleaders’ in Kerala revised; cabinet decisions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT