'കേര ഡയമണ്ട്' വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു 
Kerala

ഗുണനിലവാരമില്ല; 'കേര ഡയമണ്ട്' വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു

തിരുവനന്തപുരം ഗവ. അനലിറ്റിക്കല്‍ ലാബില്‍ അയച്ചു പരിശോധിച്ച സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്ലം: വ്യാജ അഡ്രസ്സില്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്ന 'കേര ഡയമണ്ട്' ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ശേഖരണവും വില്‍പ്പനയും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കുന്നത്തൂര്‍, ചടയമംഗലം ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്ന് ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കല്‍ ലാബില്‍ അയച്ചു പരിശോധിച്ച സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

'ദാസ് ഓയില്‍ ഇന്‍ഡസ്ട്രീസ്, തയ്യില്‍ ബില്‍ഡിംഗ്, യൂണിറ്റ് നമ്പര്‍ 1/77, പാലക്കാട്' എന്ന വിലാസത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍മ്മാണ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഈ ബ്രാന്‍ഡിലോ അഡ്രസ്സിലോ ഉള്ള വെളിച്ചെണ്ണ വ്യാപാരികള്‍ സ്റ്റോക്ക് ചെയ്യാനോ വില്‍പ്പന നടത്താനോ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിചയമില്ലാത്ത ബ്രാന്‍ഡുകളും ബില്ലില്ലാത്തതുമായ വെളിച്ചെണ്ണ വാങ്ങരുതെന്നും അറിയിപ്പുണ്ട്. പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം.

Sale of 'Kera Diamond' coconut oil banned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി