ജിഫ്രി മുത്തുകോയ തങ്ങള്‍ 
Kerala

ഉമര്‍ ഫൈസി മുക്കം അധിക്ഷേപിച്ചു; ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുശാവറ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സമസ്ത മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് പിന്നാലെ ഉപാധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മുശാവറ യോഗം പിരിച്ചുവിട്ടു.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് സംഭവം. ഇന്ന് യോഗം തുടങ്ങിയപ്പോള്‍ തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഉമര്‍ ഫൈസി മുക്കം യോഗത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അദ്ദേഹത്തോട് യോഗത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉമര്‍ ഫൈസി മുക്കം ഇതിന് തയ്യാറായില്ല. ജിഫ്രി തങ്ങളുടെ ആവശ്യം നിരാകരിച്ച് യോഗത്തില്‍ സംസാരിച്ച അദ്ദേഹം കള്ളന്മാര്‍ എന്ന പദപ്രയോഗം നടത്തിയതോടെ കുപിതനായി ജിഫ്രി തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

സാദിഖലി തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഉമര്‍ ഫൈസി സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമ്പോഴാണ് മുശാവറയില്‍ അസ്വാഭാവിക സംഭവങ്ങള്‍ അരങ്ങേറിയത്.

അതേസമയം, സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ പ്രത്യേക മുശാവറ ചേരുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്ലാമിക് കോളേജുകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മധ്യസ്ഥ തീരുമാനങ്ങള്‍ നടപ്പായില്ലെന്നും ഹക്കീം ആദൃശ്ശേരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കിയതായും ജിഫ്രി തങ്ങള്‍ പറഞ്ഞു.

അതേസമയം യോഗത്തില്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പ്രസിഡന്റ് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സമസ്ത സമസ്ത ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT