പ്രതീകാത്മക ചിത്രം ഫയല്‍
Kerala

ലക്ഷങ്ങൾ വില; വീട്ടിൽ സൂക്ഷിച്ചത് 66 കിലോ ചന്ദനം; ഒരാൾ പിടിയിൽ

പിടിയിലായത് ചന്ദന മാഫിയയിലെ പ്രധാന കണ്ണി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മഞ്ചേരിയിൽ ഒരാൾ പിടിയിൽ. പുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലി ആണ് 66 കിലോ ചന്ദവുമായി വനം വകുപ്പിന്റെ പിടിയിലായത്. വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ ചാക്കുകളിലാക്കി ഒളിപ്പിച്ച് സൂക്ഷിച്ച നിലയിലാണ് ചന്ദന മരങ്ങൾ കണ്ടെത്തിയത്.

വനം വിജിലൻസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് നാല് പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ഷിച്ച ചന്ദനം പിടിച്ചെടുത്തത്. വിശദമായ തിരച്ചിലിൽ പറമ്പിൽ തെങ്ങിൻ മലയലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലും ചന്ദനം കണ്ടെത്തി.

മൂന്ന് ലക്ഷത്തോളം വില വരുന്ന ചന്ദനമാണ് ഇയാളിൽ നിന്നു പിടികൂടിയത്. മഞ്ചേരിയിലെ ചന്ദന മാഫിയയിലെ പ്രധാന കണ്ണിയാണ് അസ്കറെന്നു വനം വകുപ്പ് പറയുന്നു. ഇയാൾക്ക് സേലത്ത് പിടിയിലായ ചന്ദന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കഴിഞ്ഞ ജൂൺ നാലിനു സേലത്തു 1200 കിലോ ചന്ദനവുമായി ആറം​ഗ സംഘം പിടിയിലായിരുന്നു. മറയൂരിൽ നിന്നടക്കം ശേഖരിച്ച് പുതുശ്ശേരിയിലെ ചന്ദന ഫാക്ടറിയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് അന്ന് സംഘം പിടിയിലായത്.

പ്രതിയേയും തൊണ്ടിമുതലും കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കു കൈമാറി. അദ്ദേഹത്തിനാണ് കേസിൽ തുടർ അന്വേഷണ ചുമതല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍