സന്ദീപ് വാര്യർ  ഫെയ്സ്ബുക്ക്
Kerala

ബിജെപി ഇന്നൊരു 'ഗുജറാത്തി കമ്പനി'; ദക്ഷിണേന്ത്യയോട് കടുത്ത അവഗണനയും പുച്ഛവും: അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ

സമ്പത്തും വൻകിട പദ്ധതികളും ഗുജറാത്തിലേക്ക് മാത്രം ഒഴുക്കുന്നു; ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയെന്ന് കോൺഗ്രസ് എംഎൽഎ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്നൊരു കേവല 'ഗുജറാത്തി കമ്പനി'യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിക്കെതിരെ മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ തുറന്നുപറച്ചിലുകളെയും വിമർശനങ്ങളെയും പിന്തുണച്ചുകൊണ്ടാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പാർട്ടിക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണം നടത്തിയത്.

രാഷ്ട്രീയമായി അണ്ണാമലൈയോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന നിശിതമായ വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. ഒരു ഉത്തരേന്ത്യൻ പാർട്ടി എന്നതിലുപരി ബിജെപി ഇന്നൊരു 'ഗുജറാത്തി പാർട്ടി' അല്ലെങ്കിൽ ഒരു 'ഗുജറാത്തി കമ്പനി' ആയി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ് നിലവിലെ കേന്ദ്ര ഭരണമെന്ന് കുറിപ്പിൽ പറയുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അങ്ങേയറ്റത്തെ രാഷ്ട്രീയ വിവേചനമാണ് ബി.ജെ.പി കാണിക്കുന്നത്. പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് ദക്ഷിണേന്ത്യക്കാരോട് വല്ലാത്ത പുച്ഛമാണെന്നും, കേന്ദ്ര പദ്ധതികളുടെയെല്ലാം പേരുകൾ ഹിന്ദിയിൽ മാത്രം നിശ്ചയിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ ഭാഷകളെ മനഃപൂർവ്വം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പിൻറെ പൂർണ രൂപം:

ഇന്ത്യ ടുഡേയിലെ അണ്ണാമലൈയുടെ ഇന്റർവ്യൂ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. രാഷ്ട്രീയമായി അദ്ദേഹത്തോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന നിശിതമായ വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

വാജ്‌പേയിയുടെ കാലത്തെ ബിജെപിയിൽ നിന്നും വ്യത്യസ്തമായി, ഇന്നതൊരു കേവല ഉത്തരേന്ത്യൻ പാർട്ടിയായി ചുരുങ്ങിയിരിക്കുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ഒരു ഉത്തരേന്ത്യൻ പാർട്ടി എന്നതിലുപരി ബിജെപി ഇന്നൊരു 'ഗുജറാത്തി പാർട്ടി' അല്ലെങ്കിൽ ഒരു 'ഗുജറാത്തി കമ്പനി' ആയി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണിത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അങ്ങേയറ്റത്തെ രാഷ്ട്രീയ വിവേചനമാണ് ബിജെപി കാണിക്കുന്നത്. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് ദക്ഷിണേന്ത്യക്കാരോട് വല്ലാത്തൊരു പുച്ഛമാണ്. കേന്ദ്ര പദ്ധതികളുടെയെല്ലാം പേരുകൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന്റെ വ്യാപ്തി മനസ്സിലാകും.. എല്ലാ പദ്ധതികൾക്കും ഹിന്ദിയിൽ മാത്രം പേരിടുന്നതിലൂടെ ദക്ഷിണേന്ത്യൻ ഭാഷകളെ അവർ പൂർണ്ണമായി അവഗണിക്കുകയാണ്.

നമ്മുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. ബിജെപിയുടെ ദേശീയ ഭാരവാഹി ലിസ്റ്റിൽ പോലും ദക്ഷിണേന്ത്യക്കാരോടുള്ള ഈ അവഗണന വളരെ പ്രകടമാണ്.

രാജ്യത്തെ കോടാനുകോടി രൂപയുടെ നികുതിപ്പണം ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളെല്ലാം ഇന്ന് ഗുജറാത്തിനെ മാത്രം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പുതിയതായി വരുന്ന വമ്പൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾ, സെമികണ്ടക്ടർ പ്ലാന്റുകൾ എന്നിവയെല്ലാം പോകുന്നത് ഗുജറാത്തിലേക്കാണ്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയും അഹമ്മദാബാദിനെ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുന്നത്. 2030-ലെ കോമൺവെൽത്ത് ഗെയിംസ്, പോലീസ് ഗെയിംസ്, എന്തിന് 2036-ലെ ഒളിമ്പിക്സ് വരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

രാജ്യത്തിന്റെ മൊത്തം സമ്പത്തും വികസനവും ഒരു സംസ്ഥാനത്തേക്ക് മാത്രം ഒഴുകുകയാണ്. കേന്ദ്ര വികസന പദ്ധതികളുടെ ബഹുഭൂരിപക്ഷവും ഗുജറാത്തിലേക്ക് മാത്രമായി ചുരുങ്ങുന്നു.

നമ്മുടെ നികുതിപ്പണത്തിന് അർഹമായ വിഹിതമോ വികസനമോ തിരികെ ലഭിക്കുന്നില്ലെന്ന ദക്ഷിണേന്ത്യയുടെ കാലങ്ങളായുള്ള പരാതിയെ അടിവരയിട്ട് ഉറപ്പിക്കുകയാണ് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അണ്ണാമലൈയുടെ ഈ തുറന്നുപറച്ചിലുകൾ. ഫെഡറലിസത്തെയും തുല്യനീതിയെയും കുറിച്ചുള്ള ഈ ചർച്ചകൾ ഇനിയും സജീവമാകേണ്ടതുണ്ട്.

Congress MLA Sandeep Varier launched a scathing attack on his former party, the BJP, asserting that it has deviated from the Vajpayee era to become a mere "Gujarati Company" that consistently discriminates against South Indian states.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വിവാദമാക്കിയത് അധമ രാഷ്ട്രീയം; ഇതിനെല്ലാം കുട പിടിച്ചത് ഒരു മന്ത്രി' സുരേഷ് ഗോപി

സേവിങ്‌സ് അക്കൗണ്ടില്‍ അധികം പണമുണ്ടോ?; കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ അറിയാം ഒരു സൂപ്പര്‍ ബാങ്ക് ഫീച്ചര്‍

15 വർഷം നീണ്ട പഠനം, കാപ്പി കുടിക്കുന്നത് വീണ്ടും സ്തനാർബുദം വരുന്നത് തടയുമെന്ന് ​ഗവേഷകർ

വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ്, ഹോറിസോണ്‍ ലോക്ക്, ഗാലക്‌സി എഐ ഫീച്ചറുകള്‍; സാംസങ്ങിന്റെ പുതിയ ഫോണ്‍ അടുത്തമാസം

'സ്വർണത്തേക്കാൾ വില കൂടിയത് വല്ലതുമുണ്ടോ ? വലിയ വില കൂടിയ ലോഹം അല്ല നമ്മൾ ഇടുന്നത്'; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ