ശശി തരൂര്‍  
Kerala

സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കി തരൂര്‍; പകരം പുതിയ കുറിപ്പ്

സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെയാണ് പുതിയ പോസ്റ്റ്.

Sujith

തിരുവനന്തപുരം: സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍ എംപി. സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച കാര്‍ഡാണ് ശശി തരൂര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത്. പകരം പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ഫോട്ടോ പങ്കുവച്ച് പുതിയ കുറിപ്പിടുകയും ചെയ്തു. സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെയാണ് പുതിയ പോസ്റ്റ്.

കെപിസിസിയുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ച 'സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടെപിറപ്പുകള്‍' എന്ന പോസ്റ്ററാണ് തരൂര്‍ ഷെയര്‍ ചെയ്തത്. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്താണ് സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെ പുതിയ കുറിപ്പ് പങ്കുവച്ചത്. 'ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്'. പുതിയ പോസ്റ്റില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT