സാവരിയ ബസന്ത് ,സദറുല്‍ അനം  
Kerala

സാവരിയ വധക്കേസ്: സഹപാഠിയായ പ്രതിക്ക് 8 വർഷം തടവുശിക്ഷ

2026 ജൂലൈയിൽ ഉസ്ബെക്കിസ്ഥാനിലാണ് കൊലപാതകം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിനെ (21) ഉസ്ബെക്കിസ്ഥാനിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പെരിന്തൽമണ്ണ സ്വദേശി സദറുൽ അനമിന് 8 വർഷവും 7 മാസവും തടവ് ശിക്ഷ. ഉസ്ബെക്കിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്.

സാവരിയയെ പ്രതി നിരന്തരം മതപരിവർത്തനത്തിന് നിർബന്ധിക്കുകയും, അതിന് വിസമ്മതിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു. ഉസ്ബെക്കിസ്ഥാനിലെ പരമാവധി ശിക്ഷയാണ് സദറുൽ അനത്തിന് വിധിച്ചിട്ടുള്ളത്.

2026 ജൂലൈയിൽ ഉസ്ബെക്കിസ്ഥാനിലാണ് കൊലപാതകം നടന്നത്. മലപ്പുറം സ്വദേശിയായ സഹപാഠി സദറുൽ അനാം സാവരിയയെ ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ രണ്ടാം പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു.

Savariya Murder Case: 8-Year Prison Sentence for Classmate Accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്ഐആർ നടപ്പാക്കാന്‍ തീരുമാനിച്ചത് ആര്? തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങളുമായി ഇന്ത്യ സഖ്യം

SIR ൽ ചോദ്യങ്ങളുമായി ഇന്ത്യ സഖ്യം, മണ്ഡലകാലത്തിന് തുടക്കം, ലുലാകു ബൂട്ടഴിച്ചു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തീവ്രത പൂണ്ട് 'അക്വാന്‍ ചുഴലിക്കാറ്റ്' ആന്ധ്രാ തീരത്തേക്ക്; 145 കിലോമീറ്റര്‍ വരെ വേ​ഗത്തിൽ കാറ്റിന് സാധ്യത; തമിഴ്‌നാട്ടില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രം; ഒപ്പം ഷഹീനും റോഷന്‍ രാജും; ‘തേവർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

'ബോട്ട് തലകീഴായി മറിഞ്ഞു, മുങ്ങിത്താഴുമ്പോള്‍ കയ്യിട്ടടിച്ചിട്ടും ആരും രക്ഷിക്കാന്‍ വന്നില്ല'; ഭയാനക അനുഭവം പങ്കിട്ട് ബച്ചന്‍