വൈദ്യുതി ലാഭിക്കാൻ പ്ലഗിനു സമീപമുള്ള സ്വിച്ചും ഓഫ് ചെയ്യുന്നത് ശീലമാക്കാം പ്രതീകാത്മക ചിത്രം
Kerala

വൈദ്യുതി ലാഭിക്കാം, ടിവി കാണുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലാണ്. പീക്ക് അവറില്‍ അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹകരിക്കണമെന്നാണ് ഉപയോക്താക്കളോടുള്ള കെഎസ്ഇബിയുടെ അഭ്യര്‍ഥന. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വാഷിങ് മെഷീന്‍, എസി എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇപ്പോള്‍ ടെലിവിഷന്‍ ഉപയോഗിക്കുമ്പോള്‍ എങ്ങനെ വൈദ്യുതി ലാഭിക്കാമെന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. 'ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോളറില്‍ ഓഫ് ചെയ്ത് എഴുന്നേറ്റുപോകുന്നവരാണ് നമ്മളിലധികവും. റിമോട്ടില്‍ ഓഫ് ചെയ്താലും ടി വി ചെറിയതോതില്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കും. വൈദ്യുതി പാഴാവുകയും ചെയ്യും. ഇതൊഴിവാക്കുന്നതിനായി പ്ലഗിനു സമീപമുള്ള സ്വിച്ചും ഓഫ് ചെയ്യുന്നത് ശീലമാക്കാം'- കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം