പ്രതീകാത്മക ചിത്രം 
Kerala

എസ്ബിഐ ജീവനക്കാരിയെ ബാങ്കില്‍ കയറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. 

പരിക്കേറ്റ ജീവനക്കാരി സിനി കെ.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുത്തിപരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ പിന്നീടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു