അറസ്റ്റിലായ സ്വീറ്റി, വിഷ്ണു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ കേസ്: ദമ്പതികൾക്കെതിരെ എസ് സി-എസ് ടി വകുപ്പും ചുമത്തി 

പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്


കൊല്ലം: കുളത്തൂപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾക്കെതിരെ എസ് സി-എസ് ടി വകുപ്പ് ചുമത്തി. പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി. 15കാരിയായ പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചാണ് വിഷ്ണു പീഡനത്തിനിരയാക്കിയത്. സ്വീറ്റിയാണ് ദൃശ്യങ്ങൾ പകർത്തിയത്. 

വിഷ്ണു പെൺകുട്ടിയെ വീട്ടിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിച്ചു. സ്വീറ്റി മൊബൈൽ ഫോണിൽ രം​ഗങ്ങൾ ഷൂട്ട് ചെയ്ത് പിന്നീട് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ വിറ്റു. ദൃശ്യങ്ങൾ വിറ്റതിലൂടെ പതിനായിരം രൂപ ലഭിച്ചെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. 

കേസന്വേഷണം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതിനായി സൈബർ പൊലീസിന്റെ സഹായം തേടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT