തകര്‍ന്നുവീണ സ്‌കൂള്‍ കെട്ടിടം 
Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം

അധ്യാപകരും കുട്ടികളും മടങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര ഗവ.സ്‌കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എസ്എസ്‌കെഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അധ്യാപകരും കുട്ടികളും മടങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി.

ഓടിട്ട സ്‌കൂളിന്റെ മേല്‍ക്കൂരയെ താങ്ങിനിര്‍ത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉള്‍പ്പെടെ പൊളിഞ്ഞ് താഴേക്കുവീണു. അധ്യാപകരും കുട്ടികളും ജോലികഴിഞ്ഞ് മടങ്ങിയതിനാല്‍ ആരും അപകടത്തില്‍പ്പെട്ടില്ല. എസ്.എസ്.കെ.യുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസറുടേയും തൊട്ടടുത്തുള്ളതുമായ മുറികളാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല.

'തകര്‍ന്നത് സ്‌കൂള്‍ കെട്ടിടമല്ല. എസ്എസ്‌കെ ജില്ലാഘടകത്തിന്റെ ഓഫിസാണ് പ്രവര്‍ത്തിക്കുന്നത്. ഓഫിസ് കെട്ടിടം നേരത്തെ പുതുക്കി പണിതിരുന്നു. എന്നാല്‍ ഹെറിറ്റേജ് കെട്ടിടമായതിനാല്‍ മേല്‍ക്കൂര പുതുക്കി പണിയാന്‍ അനുമതി കിട്ടിയിരുന്നില്ല. എന്നിരുന്നാലും സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഡിഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്'- വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

School building collapses in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനെന്ന് വിജയ്; 'എല്ലാത്തിലും ബ്ലാക് ആന്‍ഡ് വൈറ്റ് ആയി തുടരും'

'സർവകലാശാലകളിൽ വേണ്ടത് സമൂഹത്തിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകൾ'

അമേരിക്കയ്ക്ക് ഗള്‍ഫ് ഇനി സുരക്ഷിതമല്ല; യുദ്ധത്തില്‍ തകര്‍ന്നത് 20 ലധികം സൈനിക കേന്ദ്രങ്ങള്‍; നഷ്ടം നികത്താനാകാത്തതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വീണ്ടും ഹിറ്റ് അടിക്കാന്‍ ജയസൂര്യ-വിനായകൻ കോമ്പോ; ഒപ്പം ബേബി ജീനും; വരുന്നു 'ടെെറ്റന്‍സ്'

പുതുമുഖങ്ങളുടെ 'തർക്കം'; അംബേദ്കർ ആശയങ്ങള്‍ പറയുന്ന ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT