school student collapses and dies after returning home from football game palakkad Special Arrangement
Kerala

ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഫുട്‌ബോള്‍ കളിയ്ക്ക് ശേഷം വീട്ടിലെത്തിയ കൈകാലുകള്‍ കഴുകുന്നതിനിടെ അതുല്‍ തളര്‍ന്ന് വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചാലിശേരിയില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ പട്ടിശേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് (14)മരിച്ചത്. ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥി കുഴഞ്ഞു വീണത്.

ബുധനാഴ്ച വൈകീട്ട് ഫുട്‌ബോള്‍ കളിയ്ക്ക് ശേഷം വീട്ടിലെത്തിയ കൈകാലുകള്‍ കഴുകുന്നതിനിടെ അതുല്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല കോക്കൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ.

school student collapses and dies after returning home from football game palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ