പ്രതീകാത്മക ചിത്രം ഫയല്‍
Kerala

സ്വര്‍ണത്തില്‍ ദമ്മിട്ട ബിരിയാണി; 'മോതിരമിട്ട കോഴിയെയാണോ ഉപയോഗിച്ചത്?!!'

കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഒന്‍പതാംക്ലാസുകാരന്‍ അലക്‌സ് ബിരിയാണിയില്‍ ചെറിയ ഒരു തിളക്കം കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: ഇഷ്ടഭക്ഷണമായ ബിരിയാണി മുന്നിലെത്തിയപ്പോള്‍ അതില്‍ വിലപിടിപ്പുള്ളൊരു 'വിഭവം' കാത്തിരിപ്പുണ്ടെന്ന് അലക്‌സ് ജോര്‍ജ് അറിഞ്ഞിരുന്നില്ല. കോഴിക്കറിയുടെ രുചി തുളുമ്പുന്ന ഗ്രേവിക്കിടയില്‍ അലക്‌സിന്റെ വിരലില്‍ തടഞ്ഞത് ഒരു സ്വര്‍ണമോതിരം!.

കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് സ്‌കൂളിലെ വിജയാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കിയതായിരുന്നു ബിരിയാണി. കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഒന്‍പതാംക്ലാസുകാരന്‍ അലക്‌സ് ബിരിയാണിയില്‍ ചെറിയ ഒരു തിളക്കം കണ്ടത്. സ്വര്‍ണമോതിരമാണെന്ന് തിരിച്ചറഞ്ഞയുടന്‍ മോതിരം അധ്യാപകരെ ഏല്‍പ്പിച്ചു. അധ്യാപകന്‍ അത് പിടിഎ പ്രസിഡന്റ് മനോജ് ജോസഫിന് കൈമാറി.

കുട്ടികള്‍ക്കായി ബിരിയാണി പാകം ചെയ്യാനെത്തിയ എറണാകുളം ജില്ലയിലെ പുളിയനം കോടുശേരി സ്വദേശി ബിജു തോമസിന്റെതായിരുന്നു ആ മോതിരം. സ്‌കൂളില്‍ നിന്നും മടങ്ങിയ പാചകക്കാരനെ തിരഞ്ഞ് പിടിഎ പ്രസിഡന്റ് എത്തി. 'മോതിരമിട്ട കോഴിയെയാണോ ബിരിയാണിക്ക് ഉപയോഗിച്ചത'് എന്ന മനോജിന്റെ ചോദ്യം കേട്ട ബിജു ആദ്യമൊന്ന് അമ്പരന്നു.

പിന്നാലെ സ്വന്തം വിരലിലേക്ക് നോക്കിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട കാര്യം പിടികിട്ടിയത്. പാചകത്തിനിടെ കയ്യില്‍ നിന്ന് ഊര്‍ന്ന് വീണ് കറിപാത്രത്തിലെത്തിയതായിരുന്നു മോതിരം. മുക്കാല്‍ പവന്‍ തൂക്കവും, 80000 രൂപയോളം വിലയുമുള്ള മോതിരം തിരികെ ലഭിച്ചതോടെ ബിജുവിന് ആശ്വാസവും സന്തോഷവുമായി. സ്വര്‍ണത്തേക്കാള്‍ മൂല്യവും തിളക്കവുമുള്ള അലക്‌സ് ജോര്‍ജിന്റെ സത്യസന്ധതയ്ക്ക് സ്‌കൂളില്‍ അനുമോദനമൊരുക്കി. നന്ദി പറയാന്‍ ബിജു കൈനിറയെ സമ്മാനങ്ങളുമായി സ്‌കൂളിലെത്തി.

School student finds gold ring while eating biryani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയും: പഠനം

യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു

Today's Rashi Phalam November 20|മത്സരങ്ങളില്‍ മികച്ച വിജയം; മക്കളില്‍ നിന്ന് സന്തോഷ വാര്‍ത്ത ലഭിക്കും

മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; പിന്നാലെ 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍