അറസ്റ്റിലായ മുഹമ്മദ് മുനീറും പിടികൂടിയ പണവും  
Kerala

വാഴക്കുല പോലെ ചാക്കില്‍ കെട്ടി ഒരു കോടിയിലേറെ കുഴല്‍പ്പണം; മലപ്പുറത്ത് യുവാവ് പിടിയില്‍

കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച് പൊലീസ് പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച് പൊലീസ് പിടികൂടിയത്.

ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്.

ചാക്കിന് പുറമെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്റെയും 200ന്റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്റെ സ്രോതസ്സ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Scooter transporting sack containing black money worth one crore rupees was seized in malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍