ശരണ്യ, മുഖ്യമന്ത്രി പിണറായി വിജയന്‍ 
Kerala

ശരണ്യയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കണം; കര്‍ണാടക സര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

കുടകില്‍ കാണാതായ ജി എസ് ശരണ്യയെ കണ്ടെത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുടകില്‍ കാണാതായ ജി എസ് ശരണ്യയെ കണ്ടെത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. കേരളത്തില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യയെ ഏപ്രില്‍ രണ്ടിനാണ് കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ വച്ച് കാണാതായത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ആശങ്ക മുഖ്യമന്ത്രി കത്തില്‍ പങ്കുവെച്ചു.

ശരണ്യയെ കണ്ടെത്താനായി നിലവില്‍ നടന്നുവരുന്ന തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശരണ്യയെ എത്രയും വേഗം കണ്ടെത്താനും സുരക്ഷിതമായി നാട്ടിലെത്തിക്കാനും കര്‍ണാടക മുഖ്യമന്ത്രി നേരിട്ടുള്ള ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കേന്ദ്രം ഇടപെടണം എന്ന് കുടുംബം

ശരണ്യയുടെ തിരച്ചിലിന് കേന്ദ്രം ഇടപെടണം എന്ന് കുടുംബം ആവശ്യപ്പെട്ടു. അമ്മാവന്‍ ഹരിദാസാണ് തിരച്ചിലിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വനത്തിനകത്ത് തിരച്ചിലിന് കഴിവുള്ളവര്‍ ഉണ്ടെങ്കില്‍ ഉപയോഗപ്പെടുത്തണമെന്നും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കര്‍ണാടക, കേരള സര്‍ക്കാറുമായി ബന്ധപ്പെട്ടിരുന്നു. തടിയന്‍ഡമോള്‍ മലയുടെ എതിര്‍വശം കൊടും കാടാണ്. അടിയില്‍ അരുവിയും ഒഴുകുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ സംവിധാനം വേണം. ശരണ്യ മനക്കരുത്തുള്ള കുട്ടിയാണ്. നല്ല ആരോഗ്യവും ഉണ്ട്. ട്രക്കിങില്‍ ട്രെയിനിങ് കഴിഞ്ഞയാളാണ് എന്നും കുടുംബം പറയുന്നു.

Search should be intensified to find Saranya; Chief Minister writes to Karnataka government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണ്ണയം കേരളത്തെ ശിക്ഷിക്കുന്നത്, ജനസംഖ്യാപരമായ അട്ടിമറി, മോദിയുടെ വാക്കുകളില്‍ കൗശലം; പിണറായി വിജയന്‍

'കോണ്‍ഗ്രസ് 100 കോടിക്ക് മുകളില്‍ പിരിച്ചു; ഒരു രൂപ പോലും കയ്യിലില്ലെന്ന് പറയുന്നവര്‍ എങ്ങനെയാണ് 230 വീടുകള്‍ നിര്‍മിക്കുക?'

കൈ നഖങ്ങള്‍ മനോഹരമായി സൂക്ഷിക്കാം; ഇതാ ചില എളുപ്പവഴികള്‍

കുവൈത്തിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം, ലക്ഷ്യമിട്ടത് എണ്ണ-വൈദ്യുതി നിലയങ്ങളും തന്ത്രപ്രധാന സ്ഥാപനങ്ങളും

വീണ്ടും ക്ലാസന്‍- നിതീഷ് 'ക്ലാസ്'! 4ന് 26ല്‍ നിന്നു ടീമിനെ രക്ഷിച്ച '116'; ലഖ്‌നൗവിന് ജയിക്കാന്‍ 157 റണ്‍സ്

SCROLL FOR NEXT