കൊച്ചിയില്‍ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത ഷംനാദ്‌  
Kerala

Palakkad Sreenivasan murder case: കൊച്ചിയില്‍ വിനോദ യാത്രക്ക് എത്തി; പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ ഒളിവില്‍ പോയ രണ്ടാംപ്രതി പിടിയില്‍

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഷംനാദ് ആണ് പിടിയിലായത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഷംനാദ് ആണ് പിടിയിലായത്. കൊച്ചിയില്‍ വിനോദയാത്രയ്ക്കായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്.

ഇയാളെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി.ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ഐഎ പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയ ഷംനാദിനെ വൈകീട്ടാണ് എന്‍ഐഎ സംഘം പിടികൂടിയത്.

2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ രണ്ടാം പ്രതിയാണ് ഷംനാദ്. കേസില്‍ നാലുപേര്‍ റിമാന്‍ഡിലാണ്. മറ്റൊരാള്‍ ഇപ്പോഴും ഒളിവിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT