സെക്യൂരിറ്റി ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യം 
Kerala

അര്‍ധരാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; അഞ്ചു ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ അറസ്റ്റില്‍ 

കാക്കനാട് ഇടച്ചിറയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാക്കനാട് ഇടച്ചിറയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു.

26ന് പുലര്‍ച്ചെയാണ് സംഭവം. ഫ്‌ലാറ്റിന് മുന്നില്‍ വച്ച് അഞ്ചുപേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

രണ്ടാഴ്ച മുന്‍പ് മറ്റൊരു ഫ്‌ലാറ്റില്‍ വച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ കയറ്റാന്‍ സമ്മതിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അജീഷിനെ അടക്കം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് അജീഷിനെ സെക്യൂരിറ്റി ഏജന്‍സി മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറ്റി. 

ജോലി ചെയ്യുന്ന ഫ്‌ലാറ്റ് അന്വേഷിച്ച് കണ്ടെത്തിയാണ് സംഘം അജീഷിനെ മര്‍ദ്ദിച്ചത്. പുലര്‍ച്ചെയാണ് സംഘം ചേര്‍ന്ന് അജീഷിനെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT