അരിത ബാബു, വിഡിയോ കോളിന്റെ സ്ക്രീൻഷോട്ട്/ ഫെയ്സ്ബുക്ക് 
Kerala

തുടർച്ചയായി വിഡിയോ കോൾ, അശ്ലീല ദൃശ്യങ്ങൾ അയച്ചു; പ്രവാസിക്കെതിരെ പരാതിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്

സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അരിത തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അശ്ലീല ദൃശ്യങ്ങൾ അയച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. വിദേശ നമ്പറിൽ നിന്നാണ് അശ്ലീല ദൃശ്യങ്ങൾ വന്നത്. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകുകയായിരുന്നു.

പ്രവാസിയായ മലപ്പുറം അമരമ്പലം സ്വദേശി ഷമീറാണ് അശ്ലീല ദൃശ്യങ്ങൾ അയച്ചത്. വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ വരുകയായിരുന്നു. പിന്നീട് അശ്ലീല ദൃശ്യങ്ങൾ അയച്ചു.സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അരിത തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ചിരുന്നു. വിഡിയോ സ്ക്രീൻഷോട്ട് ഉൾപ്പടെയാണ് പങ്കുവച്ചത്. 

വിദേശത്തുള്ള സുഹൃത്തുക്കൾക്ക് നമ്പർ ഷെയർ ചെയ്തതിനെ തുടർന്ന് ഇയാള്‍ ഖത്തറിൽ ആണെന്ന് കണ്ടെത്തി. സുഹൃത്തുക്കൾ ഇയാളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. സംഭവം പ്രശ്നമായതോടെ മാപ്പ് പറഞ്ഞ് തലയൂരാൻ ഇയാൾ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ടുപോകാൻ അരിത ബാബു തീരുമാനിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT