എസ് ജയശങ്കര്‍  
Kerala

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദി ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ആദ്യകാല തിരുവനന്തപുരം മേയര്‍മാരിലൊരാളായ സത്യകാമന്‍ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂര്‍ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയില്‍ തിരുവനന്തപുരം, കണ്ണൂര്‍ ബ്യൂറോകളിലായി ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ മുന്നണിയില്‍ നിലകൊണ്ട ജയശങ്കര്‍ പത്രപ്രവര്‍ത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. 1998 - 99 , 2001-2003, 2003-2005 കാലയളവിലാണ് ജയശങ്കര്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. എസ് ജയശങ്കറിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിന്‍ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു.

Senior journalist S. Jayashankar, a member of the State Government Pension Committee has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT