ഫയൽ ചിത്രം 
Kerala

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഡോക്ടറും സീരിയല്‍ നടനും അറസ്റ്റില്‍

നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് കുടുംബജീവിതം തകര്‍ത്ത് യുവതിയെ സ്വന്തമാക്കുകയായിരുന്നു ഡോക്ടറുടെ ലക്ഷ്യം 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബന്ധുവായ ഡോക്ടറും സീരിയല്‍ നടനും ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും കുടുംബജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു, സീരിയല്‍ നടന്‍ ജസ്മീര്‍ ഖാന്‍, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.

ഒന്നാം പ്രതിയായ ഡോ.സുബുവിന്റെ ബന്ധുവാണ് യുവതി. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് കുടുംബജീവിതം തകര്‍ത്ത് യുവതിയെ സ്വന്തമാക്കുകയായിരുന്നു സുബുവിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ എസിപി പ്രതാപചന്ദ്രന്‍ നായരുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT