മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം 
Kerala

മുല്ലപ്പെരിയാറില്‍ ഏഴ് ഷട്ടറുകള്‍ തുറന്നു, പുറത്ത് വിടുന്നത് 5600ഘനയടി വെള്ളം; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍  തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി

സമകാലിക മലയാളം ഡെസ്ക്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍  തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി. രാത്രി പത്തുമണി മുതല്‍ സെക്കന്‍ഡില്‍ 5612 ഘനയടി വെള്ളം തുറന്നുവിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവില്‍ അഞ്ചു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതിന് പുറമേ രണ്ട് ഷട്ടറുകള്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. ഏഴരമണി മുതല്‍ സെക്കന്റില്‍ 3246 ഘനയടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇത് പിന്നീട് 4000 ഘനയടിയായി ഉയര്‍ത്തി. ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ സെക്കന്‍ഡില്‍ 5612 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

142 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ പാത്രിരാത്രിയില്‍ വന്‍തോതില്‍ വെള്ളം തുറന്നു വിട്ടത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, ബജറ്റ് അവതരണം തുടങ്ങി

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

SCROLL FOR NEXT