പ്രതീകാത്മക ചിത്രം 
Kerala

വിവാഹ വാ​ഗ്ദാനം നൽകി ​ഗോവയിലേക്ക് വിളിച്ചുവരുത്തി, ഒരു മാസത്തിലേറെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ 

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഗോവയിലേക്കു ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഗോവയിലേക്കു ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഗോവയിൽ  ക്രൂസ് കപ്പലിൽ ജീവനക്കാരനായ വയനാട് മാനന്തവാടി കല്ലുംമുട്ടംകുന്നു പെരുമ്പിൽ വീട്ടിൽ ജിതിൻ ജോൺ (28) ആണ്  എഴുകോൺ പൊലീസിന്റെ പിടിയിലായത്. പീഡന ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തുക്കൾക്ക് അടക്കം ജിതിൻ അയച്ചു കൊടുത്തതായും പൊലീസ് പറയുന്നു.

ഇയാളെ ഗോവയിലെത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യുവതിയെ ഇയാൾ ഗോവയിലേക്കു വിളിച്ചുവരുത്തിയത്. ഒരു മാസത്തിലേറെ ഒപ്പം താമസിപ്പിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയയാക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.     പ്രതിയെ ഗോവയിലെ പനജിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു