ഹൈക്കോടതി/ഫയല്‍ 
Kerala

പോക്‌സോ നിയമം പാഠ്യപദ്ധതിയില്‍ വേണം, അല്ലെങ്കില്‍ ബോധവത്കരണ ക്ലാസ്; കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി 

കുട്ടികൾ ഇരകളായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിലെ വീഴ്ചയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കുട്ടികൾ ഇരകളായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിലെ വീഴ്ചയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ഇത് സംബന്ധിച്ച്  ബോധവത്‌കരണം നൽകുന്നതിൽ സർക്കാർ സംവിധാനം പരാജയമെന്നു ഹൈക്കോടതി പറഞ്ഞു. 

പോക്‌സോ കേസ്‌ പ്രതിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം. സ്‌കൂൾ കുട്ടികളോ ചെറുപ്രായക്കാരോ ആണ്‌ ഇത്തരം കേസുകളിൽ പ്രതികളാകുന്നത്‌. ഇതുപോലെ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം നിയമപരമായ പ്രത്യാഘാതങ്ങളിലെ അജ്‌ഞതയാണ്‌ എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 

ഇത് സംബന്ധിച്ച ബോധവത്‌കരണം നടത്തുന്നതിൽ സർക്കാർ പരാജയമാണ്‌. പോക്‌സോ നിയമം, പീഡനക്കേസുകളുടെ പ്രത്യാഘാതങ്ങൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയോ ബോധവൽക്കരണ ക്ലാസ്‌ വഴിയോ കുട്ടികളിൽ അവബോധം സൃഷ്‌ടിക്കണം. വിഷയത്തിൽ നിലപാടറിയിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും സിബിഎസ്‌ഇക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT