പ്രതീകാത്മക ചിത്രം 
Kerala

ഏഴാം ക്ലാസ്സുകാരിയുടെ അസുഖം ഭേദമാക്കാന്‍ പൂജ, സഹോദരി ​ഗർഭിണിയായി; മന്ത്രവാദി പോക്സോ കേസിൽ അറസ്റ്റിൽ

വിവരം പുറത്തുപറഞ്ഞാല്‍ അനുജത്തിക്കു ദോഷം സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂജയ്ക്കെത്തിയ മന്ത്രവാദി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ അറസ്റ്റിലായി. പേച്ചിപ്പാറയ്ക്കു സമീപം മണലോട സ്വദേശി ശേഖര്‍ (47) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. 

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കാന്‍ പൂജ നടത്താൻ എത്തിയതാണ് ശേഖര്‍. ഇതിനിടെ വിദ്യാര്‍ഥിനിയുടെ സഹോദരിയായ പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ അനുജത്തിക്കു ദോഷം സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തി.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ വയറുവേദനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ഏഴുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. 
ആശുപത്രി അധികൃതര്‍  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. 

അവരുടെ കൗൺസലിങ്ങിലാണ് ശേഖര്‍ പീഡിപ്പിച്ച വിവരം വിദ്യാര്‍ഥിനി പറഞ്ഞത്. നല്ലൂര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ മാര്‍ത്താണ്ഡം വനിതാ പൊലീസ് അറസ്റ്റുചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT