പൊലീസ് അക്കാദമി  ഫെയ്‌സ്ബുക്ക്
Kerala

പൊലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമം; പരാതിയില്‍ കഴമ്പുണ്ടെന്ന് ആഭ്യന്തര സമിതി

ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായി പരാതി. ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി. ആഭ്യന്തര അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന.

രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ക്കുനേരെ ലൈംഗിക അതിക്രമ ശ്രമമുണ്ടായെന്ന് ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് പരാതി . കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവങ്ങള്‍ ഉണ്ടായത്. പതിനേഴിന് ഓഫീസിലേക്ക് വിളിച്ച് വരുത്തിയശേഷം ലൈംഗിക താത്പര്യത്തോടെ സംസാരിച്ചു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥ ബന്ധുക്കളോടും സുഹൃത്തുക്കളോടും ആലോചിച്ച ശേഷമാണ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പിന്നാലെയാണ് ഡയറക്ടര്‍ ആഭ്യന്തര സമിതിക്ക് അന്വേഷണം കൈമാറിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയെന്നാണ് സൂചന. സമിതി റിപ്പോര്‍ട്ട് ഡയറക്ടര്‍ പരിശോധിച്ച ശേഷം കേസ് വിയ്യൂര്‍ പൊലീസിന് കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT