പ്രതീകാത്മക ചിത്രം 
Kerala

യൂണിഫോം അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്, കാല്‍ ലക്ഷം രൂപ പിഴ

വടക്കഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ഷെമീറിനെ കോടതി അഞ്ച് വര്‍ഷവും ഒരു മാസവും കഠിന തടവിന് ശിക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: യൂണിഫോം തയ്ക്കുന്നതിന് അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തയ്യല്‍ക്കാരന് പതിനേഴ് വര്‍ഷം തടവുശിക്ഷ. 
ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിക്കുളം കാളിദാസ നഗര്‍ സ്വദേശി രാജനെയാണ് ശിക്ഷിച്ചത്. 

കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2015 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍ കോടതി വിലയിരുത്തുകയും ചെയ്തു. 

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവ്

പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ഷെമീറിനെ കോടതി അഞ്ച് വര്‍ഷവും ഒരു മാസവും കഠിന തടവിന് ശിക്ഷിച്ചു. 50000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പട്ടാമ്പി പോക്‌സോ കോടതിയുടേതാണ് വിധി.

പെണ്‍കുട്ടിയെ പ്രതി സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡനത്തെപ്പറ്റി അറിഞ്ഞിട്ടും വിവരം പൊലീസില്‍ അറിയിക്കാതിരുന്ന, രണ്ടും മൂന്നും പ്രതികളായ പ്രധാന അധ്യാപികക്കും  മാനേജര്‍ക്കും 25000 രൂപ വീതം പിഴ ശിക്ഷയും വിധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT