Ranjith ഫയൽ
Kerala

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവന്‍ കണ്ടെത്തി, ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുക്കും

സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് യുവതി പരാതിയില്‍ പറയുന്ന കാരവന്‍ പൊലീസ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് യുവതി പരാതിയില്‍ പറയുന്ന കാരവന്‍ പൊലീസ് കണ്ടെത്തി. കാരവന്റെ ഉള്ളില്‍ സിസിടിവി ഇല്ല. കാരവന്റെ പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിക്ക് മുന്നില്‍ വരുമ്പോള്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

പീഡനം നടന്ന സിനിമാ സെറ്റില്‍ ഉണ്ടായിരുന്ന കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുക്കും. സബ് ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.

ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ ഈ മാസം ജനുവരിയില്‍ യുവനടിക്ക് നേരെ കാരവന് ഉള്ളില്‍ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടര്‍ന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

Sexual assault case against Ranjith: Caravan found, statements of filmmakers to be taken

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി 'ആർട്ടെമിസ് 2'; മനുഷ്യൻ വീണ്ടും 'ചന്ദ്രനിലേക്ക്' (വിഡിയോ )

കണ്ണൂരിൽ വിരണ്ടോടിയ ആന ഭീതി പരത്തി, മണിക്കൂറുകളുൾക്ക് ശേഷം തളച്ചു- വിഡിയോ

പൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് നാലുമണിക്കൂറിലധികം അടച്ചിടും

ഇറാനെതിരായ യുദ്ധം അമേരിക്ക ജയിച്ചു, നേതൃത്വത്തെ ഒന്നടങ്കം ഇല്ലാതാക്കി: ട്രംപ്

ഇന്ന് പെസഹ, ക്രിസ്തുവിന്റെ അന്ത്യ അത്താഴസ്മരണ പുതുക്കി വിശ്വാസികൾ

SCROLL FOR NEXT