YouTuber arrested പ്രതീകാത്മക ചിത്രം
Kerala

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി നേതാവിന്റെ പരാതി; യൂട്യൂബര്‍ അറസ്റ്റില്‍

വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ബിജെപി വനിതാ നേതാവിന്റെ പരാതി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: യൂട്യൂബര്‍ ബലാത്സംഗത്തിന് ശ്രമിച്ചെന്ന് ബിജെപി പ്രാദേശിക വനിതാ നേതാവിന്റെ പരാതി. മലപ്പുറം കൂരാട് സ്വദേശി സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 10 ന് വൈകീട്ട് വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ബിജെപി വനിതാ നേതാവിന്റെ പരാതി.

താന്‍ വീടിന്റെ അടുക്കളയിലിരിക്കെ വീട്ടിലേക്ക് കടന്നുവന്ന സുബൈര്‍ ബാപ്പു തന്നെ ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി വനിതാ നേതാവ് പറയുന്നത്. ഈ സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സുബൈറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇയാള്‍ മുമ്പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും, അങ്ങനെയാണ് പരിചയപ്പെടുന്നതെന്നും യുവതി പറയുന്നു. സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് പ്രതിയെ രണ്ടു വര്‍ഷം മുമ്പു സംഘടനാപരമായ നടപടി സ്വീകരിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

A local BJP woman leader has filed a complaint alleging that a YouTuber attempted to sexually assault her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT