ഫയല്‍ ചിത്രം 
Kerala

ഡോ മനോജിനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി; മോശമായി പെരുമാറിയെന്ന് വനിതാ ഡോക്ടർ

ഹൗസ് സർജൻസി കാലയളവിൽ ഡോ. മനോജിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗിക ആരോപണ വിധേയനായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ വീണ്ടും പരാതി. ജനറൽ ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ മനോജിനെതിരെയാണ് വീണ്ടും ലൈംഗികാതിക്രമ പരാതി ഉയർന്നിട്ടുള്ളത്. 2018 ൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇ-മെയിൽ വഴി പരാതി നൽകിയത്.

അമേരിക്കയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2018 ൽ  എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻസി കാലയളവിൽ ഡോ. മനോജിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. 

ജനറൽ മെഡിസിൻ വിഭാഗം മേധാവിയും, ഹൗസ് സർജൻസി കോർഡിനേറ്ററുമായിരുന്ന ഡോക്ടർ മനോജ് കടന്നുപിടിച്ച് ചുംബിച്ചു എന്നാണ് പരാതി. വനിതാ ഡോക്ടറുടെ മൊഴി എടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ മറ്റൊരു വനിതാ ഡോക്ടർ നൽകിയ പരാതിയിൽ ഡോക്ടർ മനോജിനെതിരെ പൊലീസ് ലൈം​ഗികാതിക്രമ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഡോക്ടർ മനോജ് ഇപ്പോൾ ആലുവയിലാണ് ജോലി ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT