ഇ എൻ സുരേഷ് ബാബു ഫയൽ
Kerala

ഇ എൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി: അന്വേഷണവുമായി സിപിഎം ഐസിസി; വനിതാ നേതാവിന്റെ മൊഴിയെടുത്തു

ഒറ്റപ്പാലം സ്വദേശിനിയായ അഭിഭാഷകയാണ് സുരേഷ് ബാബുവിനെതിരെ ലൈം​ഗികാതിക്രമ പരാതി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സിപിഎം നേതാവും പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയുമായ ഇ എൻ സുരേഷ് ബാബുവിനെതിരായ ലൈം​ഗികാതിക്രമ പരാതിയിൽ തുടർ നടപടിയുമായി സിപിഎം. പാർട്ടി കേന്ദ്രക്കമ്മിറ്റിക്ക് കീഴിലെ ഐസിസി ( ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി) യാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരിയുടെ മൊഴിയെടുപ്പ് അടക്കം പൂർത്തിയായതായാണ് വിവരം.

ഒറ്റപ്പാലം സ്വദേശിനിയായ അഭിഭാഷകയാണ് സുരേഷ് ബാബുവിനെതിരെ ലൈം​ഗികാതിക്രമ പരാതി നൽകിയത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം ഐസിസിയുടെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. കേന്ദ്രക്കമ്മിറ്റിക്ക് കീഴിലെ ഐസിസി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും സുരേഷ് ബാബുവിനെതിരെ തുടർനടപടികൾ സ്വീകരിക്കുക.

പാലക്കാട് നടന്ന ജില്ലാ വിശാല നേതൃയോ​ഗത്തിൽ ഇ എൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഈ പരാതിയാണ് നടപടിക്ക് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരമൊരു പരാതി ലഭിച്ച കാര്യം സിപിഎം നേതാക്കൾ വെളിപ്പെടുത്താൻ കൂട്ടാക്കിയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് ബാബു സ്വമേധയാ സ്ഥാനമൊഴിഞ്ഞു എന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം.

Sexual assault complaint against E.N. Suresh Babu: CPM ICC initiates investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

കൂടുതല്‍ വേഗം, കുറഞ്ഞ ചെലവ്; ക്ലോഡിന്റെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ആന്ത്രോപിക്

കലാമണ്ഡലത്തെ നിലനിര്‍ത്താന്‍ സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ ആരായും: മന്ത്രി പിസി വിഷ്ണുനാഥ്

തത്കാലം ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്, കുത്തനെ ഇടിഞ്ഞ് എണ്ണവില; ബാരലിന് 91 ഡോളര്‍, ഇന്ധനവില കുറയുമോ?

നൂറ്റാണ്ട് പഴക്കമുള്ള സെന്റ് തോമസ് യുപി സ്കൂളിന് സ്വന്തം പേര് തിരിച്ചുകിട്ടി; നാലുവർഷം നീണ്ട പോരാട്ടത്തിന് വിരാമം