അറസ്റ്റിലായ ജയേഷ്/ ടിവി ദൃശ്യം 
Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കണ്ണൂര്‍ കൂത്തുപറമ്പില്‍ മന്ത്രവാദ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പില്‍ മന്ത്രവാദ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് അറസ്റ്റിലായത്. എലിപറ്റച്ചിറയില്‍ ചാത്തന്‍സേവാ കേന്ദ്രം നടത്തുകയാണ് ഇയാള്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുറച്ചു നാളുകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നത്. പിന്നീട് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 

ഇയാളുടെ മന്ത്രവാദ കേന്ദ്രത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് യുവജനസംഘടനകള്‍ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT