റോബിന്‍  
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡനം, പോക്‌സോ കേസ്: യുവാവ് കോയമ്പത്തൂരില്‍ നിന്നും പിടിയില്‍

കോയമ്പത്തൂരിനടുത്തുള്ള ചിന്നതടാകം എന്ന സ്ഥലത്തുനിന്നാണ് ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ കക്കംപാറ സ്വദേശി റോബിന്‍ ആണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോയമ്പത്തൂരില്‍ നിന്നാണ് കണ്ണൂര്‍ പൊലീസ് പിടികൂടിയത്.

കോയമ്പത്തൂരിനടുത്തുള്ള ചിന്നതടാകം എന്ന സ്ഥലത്തുനിന്നാണ് ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവിധ ലോഡ്ജുകളില്‍ എത്തിച്ചാണ് പ്രതി യുവതിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. കൂടാതെ 10 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്‌സോ കേസും ഉണ്ട്.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ എസിപി ആസാദിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ്.സി.പി.ഒ ബൈജു, സിപിഒമാരായ നിഷാന്ത്, രതീഷ് എന്നിവരും പങ്കാളികളായിരുന്നു.

Sexual assault under the pretext of marriage: Young man arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം; ഇഡിയുടെ കത്തിൽ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു'

കണ്ണൂർ സർവ്വകലാശാലയിൽ രാഷ്‌ട്രീയക്കളി; രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി

132 കിലോമീറ്റര്‍ റേഞ്ച്, വലിയ ബാറ്ററി പായ്ക്ക്; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റുമായി കൈനറ്റിക്

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

സപ്ലൈകോ ഗിഫ്റ്റ്കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍