Ranjith 
Kerala

ലൈംഗിക പീഡനക്കേസ്: സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍

ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പാര്‍പ്പിക്കുക. പീഡനക്കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ കൊച്ചിയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് പൊലീസ് റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

തുടര്‍ന്ന് ഉടന്‍ തന്നെ കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Sexual harassment case: Director Ranjith remanded

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടപാടുകാർ ശ്രദ്ധിക്കുക; ഇന്നുമുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

എഫ്‌സിആര്‍എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ; ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം

ഡിജിറ്റല്‍ ഇടപാടു മുതല്‍ ട്രെയിന്‍ ടിക്കറ്റ് വരെ; ഇന്നു മുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍

സെന്‍സസ് ഒന്നാംഘട്ടത്തിന് ഇന്നുതുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

അസ്സൂറിപ്പടയ്ക്ക് 'കഷ്ടകാലം' തുടരുന്നു; പ്ലേ-ഓഫ് ഫൈനലിൽ ഇറ്റലിക്ക് തോൽവി, ലോകകപ്പിൽ നിന്ന് പുറത്ത്

SCROLL FOR NEXT