രേവതി സമ്പത്ത് , സിദ്ദിഖ് ടെലിവിഷൻ ദൃശ്യം, ഫെയ്സ്ബുക്ക്
Kerala

ലൈംഗികമായി പീഡിപ്പിച്ചു; സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രേവതി സമ്പത്ത്

സിദ്ദിഖിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചെങ്കിലും പരാതി നല്‍കുന്ന കാര്യത്തില്‍ രേവതി അന്തിമ തീരുമാനം എടുത്തിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പൊലീസില്‍ പരാതി നല്‍കി. പൊലീസ് മേധാവിക്ക് ഇമെയില്‍ മുഖേനയാണ് രേവതി പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

സിദ്ദിഖിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചെങ്കിലും പരാതി നല്‍കുന്ന കാര്യത്തില്‍ രേവതി അന്തിമ തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗം രേവതിയെ വിളിക്കുകയും കേസുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തിന് പിന്നാലെയാണ് നീക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതി ഡിജിപി പ്രത്യേക സംഘത്തിനും തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസിനും കൈമാറും. മ്യൂസിയം പൊലീസാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ രേവതി സമ്പത്തിനെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നുമായിരുന്നു സിദ്ദിഖിന്റെ പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

SCROLL FOR NEXT