Om Prakash Mathur  
Kerala

ഗവർണറുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ബിജെപി; പരാതിയുമായി എസ്എഫ്ഐ; രാഷ്ട്രപതിക്ക് ഇമെയിൽ അയച്ചു

രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്ന് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: കേരള ഗവർണർ ഓം പ്രകാശ് മാത്തൂർ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ഉൾപ്പെടുത്തിയതിനെതിരെ എസ്എഫ്ഐ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകി. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷതയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിച്ചാണ് എസ്.എഫ്.ഐ രാഷ്ട്രപതിക്ക് ഇമെയിൽ വഴി പരാതി അയച്ചത്.

എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എംഎ നന്ദനാണ് പരാതി നൽകിയത്. ഗവർണറുടെ സമൂഹമാധ്യമ അക്കൗണ്ടിന്റെ പേരിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ഉൾപ്പെടുത്തുന്നത് ഭരണഘടനാപരമായ നിഷ്പക്ഷതയ്ക്കും പക്ഷപാതമില്ലായ്മയ്ക്കും എതിാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഗവർണറുടെ ഇൻസ്റ്റാഗ്രാം ഐഡി 'ommathurbjp' എന്ന് നൽകിയിരിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധിയായല്ല, മറിച്ച് ഭരണഘടനയുടെ കാവലാളായിട്ടാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. മുൻകാലങ്ങളിൽ ബിജെപിയിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള ഓം പ്രകാശ് മാത്തൂർ ഗവർണർ പദവിയുടെ അന്തസ്സും നിഷ്പക്ഷതയും നിലനിർത്താൻ ഇടപെടണമെന്നും എസ്എഫ്ഐ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ഗവർണറായി മാറിയതിനെ തുടർന്ന് ഒക്ടോബർ 23-നാണ് 29ാമത് കേരള ഗവർണറായി ഓം പ്രകാശ് മാത്തൂർ ചുമതലയേറ്റത്. രാജസ്ഥാൻ പാലി ജില്ല സ്വദേശിയായ അദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. സംഭവത്തിൽ രാജ്ഭവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

The SFI has lodged a complaint with President Droupadi Murmu against Kerala Governor Om Prakash Mathur for including the BJP's name in his official Instagram handle ('ommathurbjp'), arguing that it violates the political neutrality required of a constitutional office.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം; 17കാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം

വിജയ് സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് 70 കോടി; സ്റ്റാലിനെതിരെ തമിഴ്‌നാട് മന്ത്രി

പുതുക്കിയ സെഡാന്‍, വലിയ ഡിജിറ്റല്‍ കോക്പിറ്റ് സംവിധാനം; വരുന്നു ഫോക്‌സ് വാഗണ്‍ വിര്‍ട്ടസിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍

സോഷ്യൽ മീഡിയയെ കീഴടക്കുന്ന പുതിയ വിസ്മയം; എന്താണ് 'സ്പ്ലിറ്റ് ഫെയ്സ് പോർട്രെയ്റ്റ്' ട്രെൻഡ്?

6 മാസ ശമ്പളം, ഫ്രീ മാക്ബുക്ക്, കരിയര്‍ സപ്പോര്‍ട്ട്; പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 'മനംമയക്കും' ഓഫർ പ്രഖ്യാപിച്ച് കാന്‍വ