എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവർത്തകർ സ്‌കൂളിലെത്തി വാക്കേറ്റത്തിലേർപ്പെടുന്ന ദൃശ്യം 
Kerala

സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തു; ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ കേസ്

കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ കേസ്. ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂര്‍ പൊലീസ് കേസെടുത്തത്.

കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം. എസ്എഫ്‌ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കം സ്‌കൂളിലെത്തിയത്. ഉച്ചഭക്ഷണം തയ്യാറായാല്‍ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞാണ് പ്രവര്‍ത്തകര്‍ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തത്.

സമരമായതിനാല്‍ ക്ലാസില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പാചകത്തൊഴിലാളി വസന്ത ഇതിനെ എതിര്‍ത്തതോടെ ഇവരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ വേവിക്കാന്‍ എടുത്ത അരി പ്രവര്‍ത്തകര്‍ തട്ടിക്കളയുകയായിരുന്നു. പാചകത്തൊഴിലാളിയായ വസന്തയുടെ പരാതിയിലാണ് പൊലീസ് അക്ഷയക്കെതിരേ കേസെടുത്തത്. ഡിവൈഎഫ്‌ഐ നേതാവ് കൈ തട്ടിമാറ്റിയപ്പോള്‍ ചൂടുവെള്ളം കാലില്‍വീണ് പൊള്ളലേറ്റെന്നും പരാതിയില്‍ പറയുന്നു.

sfi education strike: assault on school cook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT