sfi 
Kerala

കേരള, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് ചരിത്ര വിജയം

കേരളയില്‍ 71ല്‍ 62 യൂണിയനുകളും കണ്ണൂരില്‍ 77ല്‍ 53 യൂണിയനുകളുമാണ് എസ്എഫ്‌ഐ നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കേരള, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. ഇരു സര്‍വകലാശാലകളിലുമായി ഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 148 കോളേജ് യൂണിയനുകളില്‍ 115ലും എസ്എഫ്‌ഐ വിജയിച്ചു.

കേരളയില്‍ 71ല്‍ 62 യൂണിയനുകളും കണ്ണൂരില്‍ 77ല്‍ 53 യൂണിയനുകളുമാണ് എസ്എഫ്‌ഐ നേടിയത്. ആലപ്പുഴ ജില്ലയിലെ എല്ലാ കോളജുകളും കൊല്ലത്ത് 18ല്‍ 12 കോളജുകളും തിരുവനന്തപുരത്ത് 29 ഇടത്തും എസ്എഫ്‌ഐ വിജയിച്ചു

പോളി ടെക്‌നിക് കോളജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വന്‍ വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 55 പോളികളില്‍ 45 എസ്എഫ്‌ഐയുടെ യൂണിയനുകള്‍ വിജയിച്ചു. കാസര്‍കോട് ജില്ലയില്‍ മത്സരിച്ച 3 ല്‍ 3 പോളിടെക്‌നിക് കോളജുകളിലും എസ്എഫ്‌ഐ വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മത്സരിച്ച 5ല്‍ 5 കോളജുകളിലും കോഴിക്കോട് ജില്ലയില്‍ മത്സരിച്ച 2ല്‍ 2 കോളജുകളിലും വയനാട് ജില്ലയില്‍ മത്സരിച്ച 3ല്‍ 3 കോളജുകളിലും മലപ്പുറം ജില്ലയില്‍ മത്സരിച്ച 5ല്‍ 1 കോളജിലും പാലക്കാട് ജില്ലയില്‍ 3ല്‍ 3 കോളജുകളിലും തൃശ്ശൂര്‍ ജില്ലയില്‍ മത്സരിച്ച 7ല്‍ 5 കോളജുകളിലും എറണാകുളം ജില്ലയില്‍ മത്സരിച്ച 5ല്‍ 4കോളജുകളിലും ഇടുക്കി ജില്ലയില്‍ 4ല്‍ 4 കോളജുകളിലും കോട്ടയം ജില്ലയില്‍ 3ല്‍ 3 കോളജുകളിലും ആലപ്പുഴയില്‍ 2ല്‍ 2കോളജുകളിലും പത്തനംതിട്ടയില്‍ 5 ല്‍ 5 കോളജുകളിലും കൊല്ലം ജില്ലയില്‍ 3ല്‍ 2 കോളജുകളിലും തിരുവനന്തപുരം ജില്ലയില്‍ 5ല്‍ 3കോളജുകളിലും എസ്എഫ്‌ഐ വിജയിച്ചു.

സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്എഫ്‌ഐ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംഘപരിവാര്‍ ആശയങ്ങളോട് ഐക്യപ്പെടുന്ന രീതിയില്‍ സംസ്ഥാനഭരണം കയ്യാളുന്ന കോണ്‍ഗ്രസിന്റെ നെറികെട്ട വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയുള്ള കേരളത്തിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ തിരിച്ചടി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

SFI Secures Historic Victory in Kerala and Kannur University Union Elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; ഇഡി കത്തില്‍ എജിയുടെ നിയമോപദേശം

സ്വാഭാവിക മരണത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ; മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ 7.56 കോടിയുടെ നികുതി വെട്ടിപ്പ്; 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും കണ്ടെത്തി

ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി

രാഷ്ട്രീയ സംഘര്‍ഷം: ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ലീഗ് പ്രവര്‍ത്തകരെന്ന് ആരോപണം