തിരുവനന്തപുരം: കീടനാശിനി ചേര്‍ത്ത കഷായം നല്‍കിയശേഷം ഷാരോണുമായി നിഷ്‌കളങ്കത നടിച്ച് ഗ്രീഷ്മ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവം. നിഷ്‌കളങ്കത അഭിനയിച്ച് ഗ്രീഷ്മ അയച്ച വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ബന്ധുക്കള്‍ പുറത്തു വിട്ടിരുന്നു. ഷാരോണ്‍ കഴിച്ച കഷായം ഏതാണെന്ന് സുഹൃത്ത് ചോദിച്ച സുഹൃത്തിന് ഗ്രീഷ്മ അയച്ച ശബ്ദസന്ദേശത്തില്‍ ഇങ്ങനെ പറയുന്നു.
'ആ മരുന്നില്ലടാ.. ആ മരുന്ന് അവസാനമായിട്ട് തീര്‍ന്നു കാണും.. തീര്‍ത്താണ് ഞാന്‍ ഇച്ചായനു കൊടുത്തത്... അത് ഇച്ചായനും അറിയാം... അവസാനത്തെ ദിവസമായിരുന്നു... അതു കഴിക്കേണ്ട ലാസ്റ്റ് ഡേ ആയിരുന്നു. അതിനു ശേഷം എനിക്ക് പ്രിസ്‌ക്രൈബ് ചെയ്തിട്ടില്ല... അത് എന്റെ കയ്യില്‍ ഇല്ല.'
'ഞാനാരു കാര്യം ചോദിക്കട്ടാ... നീ എന്താ ഉദ്ദേശിക്കുന്നത്...? ഞാനെന്തേലും ചെയ്തുവെന്നാണോ? നീ ഒന്ന് ഓര്‍ത്തു നോക്ക്... ഒന്നാലോചിച്ച് നോക്ക്... എന്തായാലും കുഴപ്പമില്ലെന്നൊക്കെ പറയുന്നതു കേക്കുമ്പം എനിക്കു തന്നെ എന്തോ പോലെ തോന്നുന്നു. എടാ ഞാന്‍ കഴിച്ച സാധനത്തിനെയാണ് ഞാന്‍ കൊടുത്തത്... അതിനപ്പുറം എനിക്കൊന്നും അറിഞ്ഞുകൂടാ... ഞാനൊന്നും അതില് കലര്‍ത്തിയിട്ടൊന്നും ഇല്ല... അയാളെ കൊന്നിട്ട് എനിക്കെന്തു കിട്ടാനാ...?'
ഷാരോണ്‍ കഷായം കുടിച്ച 2022 ഒക്ടോബര്‍ 14 ന് പകല്‍ 11.37 ന് അയച്ച ചാറ്റില്‍ ഇങ്ങനെ പറയുന്നു.
ഗ്രീഷ്മ : സോറി ഇച്ചായാ. ഇത് നോര്‍മലാണ്. ആദ്യം വൊമിറ്റ് (ഛര്‍ദി) ഒക്കെ ഞാനും ചെയ്തു. പക്ഷേ, ഞാന്‍ അത് കയ്പിന്റെ എന്നാണു വിചാരിച്ചെ. സോറി. ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല. ഞാന്‍ ഓര്‍ത്തില്ല, നിങ്ങള്‍ക്കു വൊമിറ്റിങ് ഉള്ളതല്ലേ. സോറി..
ഉച്ചയ്ക്കു 12.06 നുള്ള ചാറ്റ് :
ഷാരോണ്‍ : ഗ്രീന്‍ കളറില്‍ വൊമിറ്റ് ചെയ്തു പോണെ.
ഗ്രീഷ്മ : ആ ജൂസ് കുടിച്ചോണ്ട് ആയിരിക്കോ?
ഗ്രീഷ്മ : (പച്ചക്കളറില്‍ ഛര്‍ദിച്ചതിനെക്കുറിച്ച്) അത് കഷായം ആ കളര്‍. അതുകൊണ്ടാവും. ഞാന്‍ കാരണമല്ലേ. ഇനി വീട്ടില്‍ അറിയുമ്പോ. ഞാന്‍ കാരണം. നിങ്ങള്‍ ഒരു കാര്യം ചെയ്യ്. മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വൊമിറ്റിങ് ടാബ്ലറ്റ്‌സ് വാങ്ങൂ. അപ്പോ ഓക്കെ ആവും. സോറി ഇച്ചായാ.
ഉച്ചയ്ക്ക് 12.22 മുതലുള്ള ചാറ്റ്:
ഷാരോണ്‍ : ഞാന്‍ ഉറങ്ങട്ടാ വാവേ?
ഗ്രീഷ്മ : എനിക്ക് വയ്യ. ഉറങ്ങിക്കോ.
ഷാരോണ്‍: (എനിക്ക് വയ്യ എന്നു പറഞ്ഞതിനെ കുറിച്ച്) എന്തോന്നു വയ്യ?
ഗ്രീഷ്മ : അല്ല സമാധാനം ഇല്ല.
ഷാരോണ്‍ : എനിക്ക് ഒന്നുമില്ല.
ഗ്രീഷ്മ : ശരി. ഉറങ്ങിക്കോ.
ഷാരോണ്‍ : കഷായം നെയിം (പേര്) എന്തോന്ന്?
ഗ്രീഷ്മ : എന്തോ? അത് ഉണ്ടാക്കുന്നത് ചോദിച്ച് പറയാം...
ഷാരോണ്‍: നിനക്ക് മരുന്നു തന്ന അവിടെനിന്നു വിളിച്ചു ചോദിക്ക്..നിന്റെ അമ്മ ഒന്നും കാണാതെ...
വൈകിട്ട് 5.31 മുതലുള്ള ചാറ്റ്:
ഷാരോണ്‍ : എന്റെ മോഷന്‍ ബ്ലാക്ക് ആയിട്ടാ പോണേ.
ഗ്രീഷ്മ : അത് (ജ്യൂസ്) കുടിച്ച ഓട്ടോ ചേട്ടനും വയ്യാന്ന്. ഇവിടെ അമ്മയെ കൊണ്ടുവിട്ട ഓട്ടോ ചേട്ടനു ഞാന്‍ അതാണു കൊടുത്തത്. ആ ചേട്ടനു വയ്യാന്നു മാമന്‍ പറഞ്ഞു കുറച്ചു മുന്നെ.
ഷാരോണ്‍: എനിക്ക് ചാറ്റ് ചെയ്യാന്‍ പറ്റൂല വാവേ.
ഗ്രീഷ്മ : ഇച്ചായന്‍ ആള്‍ ഉണ്ടെന്നു പറഞ്ഞോണ്ട് ആണ് ഞാന്‍ മെസേജ് ചെയ്യാത്തെ. ശരി ശരി.
ഷാരോണ്‍ : അറിയാം.
ഗ്രീഷ്മ : ശരി ഇച്ചായാ. റെസ്റ്റ് എടുക്ക്. ഞാന്‍ കാരണം
ഷാരോണ്‍ : ഇപ്പോ വീടെത്തി.
ഗ്രീഷ്മ : അഡ്മിറ്റ് ആക്കിയാ? ഏതു ഹോസ്പിറ്റല്‍?
ഷാരോണ്‍ : പാറശാല ഗവ.
ഗ്രീഷ്മ : നിങ്ങള്‍ക്ക് ഓക്കെ ആയോ ആരോഗ്യം?
വേര്‍പിരിയാമെന്ന് ഗ്രീഷ്മ ഒന്നിലധികം തവണ ഷാരോണിനോട് പറഞ്ഞിട്ടുണ്ട്. അവസാനമായി കീടനാശിനി കലര്‍ത്തിയ കഷായം നല്‍കുന്നതിന് മുമ്പും ഗ്രീഷ്മ ഇക്കാര്യം ഷാരോണിനോട് ചോദിച്ചിരുന്നെങ്കിലും, ഷാരോണിന് പിരിയാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ആ സ്‌നേഹമാണ് ഷാരോണിന്റെ മരണത്തിലേക്ക് നയിച്ചതും. പിരിയാന്‍ വിസമ്മതിച്ച ഷാരോണിനെ ആരുമറിയാതെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി ഒഴിവാക്കാനുള്ള പദ്ധതികളാണ് ഗ്രീഷ്മ ആസൂത്രണം ചെയ്തിരുന്നതെന്ന് പൊലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates